സി.ഐ.ടി.യു പുതുപ്പള്ളി ഏരിയാ സമ്മേളനം ; കെ. എൻ വിശ്വനാഥനും ഇ. എസ് സാബുവും ഭാരവാഹികൾ

പുതുപ്പള്ളി : സിഐടിയു പുതുപ്പള്ളി ഏരിയാ സമ്മേളനം പുതുപ്പള്ളി അധ്യാപക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ( കെ ജെ ജോയി, സൈറസ് നഗർ ) നടന്നു. സമ്മേളനം അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം എ വി റസൽ  ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഏരിയാ പ്രസിഡന്റ് ഇ എസ് സാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ റെജി സഖറിയ , ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജെ അനിൽകുമാർ , വി പി  ഇസ്മയിൽ,  ഡി സേതുലക്ഷമി എന്നിവർ സംസാരിച്ചു. 30 അംഗം കമ്മറ്റിയിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി  ഇ എസ് സാബു (പ്രസിഡന്റ്) , കെ എൻ വിശ്വനാഥൻ ( സെക്രട്ടറി )  എ ജി രവിന്ദ്രൻ ( ട്രഷറർ) കെ ആർ ജയപ്രകാശ്, സജേഷ് തങ്കപ്പൻ , പി ജി രാജു ,ബിന്ദു ജെ ജോൺ ( വൈസ് പ്രസിഡന്റ് മാർ ) എ എം ഏബ്രഹാം , പി ഡി ദിലീഷ്  , എ കെ  സലി, ജെ രാജേഷ് ( ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles