കോട്ടയം: പാലാ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ പേരിൽ വീണ്ടും വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്. ഇദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് വ്യാജ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. നേരത്തെ സമാന രീതിയിൽ നേരത്തെയും ഇദ്ദേഹത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ആരംഭിച്ച് പണപ്പിരിവിനു ശ്രമം നടന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും ഇദ്ദേഹത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇദ്ദേഹത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സുഹൃത്തുക്കൾ തന്നെയാണ് വിവരം ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽക്കൊണ്ടു വന്നത്. തുടർന്ന് കെ.പി ടോംസൺ തന്നെ ഈ അക്കൗണ്ടിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം ഫെയ്‌സ്ബുക്കിൽ പങ്കു വച്ചു. ഇതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. തുടർന്നു, നിരവധി ആളുകളാണ് ഈ പേജിൽ റിപ്പോർട്ട് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് കമന്റ് ചെയ്യാൻ രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ വ്യാജ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ റിപ്പോർട്ട് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വാട്‌സ്അപ്പിലും സോഷ്യൽ മീഡിയയിലും അടക്കം ഇദ്ദേഹം തന്റെ അഭ്യർത്ഥന പങ്കു വച്ചിട്ടുണ്ട്. മുൻപും സമാന രീതിയിൽ ഉദ്യോഗസ്ഥരുടെ അടക്കം അക്കൗണ്ടുകൾ വ്യാജമായ രീതിയിൽ സൃഷ്ടിച്ചതായി പരാതി ഉയർന്നിട്ടുണ്ട്.