കോട്ടയം: ട്രോൾ കോട്ടയത്തിന്റെ മാലിന്യ ട്രോൾ ഹിറ്റായതോടെ മീനടം ക്ലീനായി. മാസങ്ങളായി കൂടിക്കിടന്ന മാലിന്യമാണ് ട്രോൾ കോട്ടയം എന്ന ഫെയ്സ്ബുക്ക് പേജ് ട്രോളിട്ട് പിറ്റേന്ന് തന്നെ വൃത്തിയാക്കിയത്. മീനടം പഞ്ചായത്താണ് വിഷയത്തിൽ ഇടപെട്ട് കർശന നടപടി സ്വീകരിച്ചത്. ഇതോടെ മാലിന്യ പ്രശ്നം പരിഹരിക്കാൻ ഇടപെട്ട ട്രോൾ കോട്ടയം ഫെയ്സ്ബുക്ക് പേജിനും, ഗ്രൂപ്പിനും നാട്ടുകാരുടെ വൻ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ട്രോൾ കോട്ടയം ഫെയ്സ്ബുക്ക് പേജ് മീനടം പഞ്ചായത്തിന്റെ വേസ്റ്റ് മാനേജ്മെന്റ് സംബന്ധിച്ചു ട്രോളിട്ടത്. ഈ ട്രോളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തത്. ഈ ട്രോളിന് അനുകൂലമായി നൂറുകണക്കിന് ആളുകളാണ് രംഗത്ത് എത്തിയത്. ഇതോടെയാണ് മീനടം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ വിഷയം എത്തിയത്. ഇതോടെ അടിയന്തരമായ നടപടിയുമായി പഞ്ചായത്ത് അധികൃതർ രംഗത്ത് എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാലിന്യം പൂർണമായും വൃത്തിയാക്കിയ ശേഷം ഈ പ്രദേശത്തെ പൂർണമായും മാലിന്യ രഹിതമാക്കാനുള്ള നടപടികളുമായി അധികൃതർ രംഗത്ത് എത്തിയിട്ടുണ്ടെന്നത് ആശ്വാസമായി. കോട്ടയം നഗരസഭയ്ക്കു സമാനമായ രീതിയിൽ മീനടം പഞ്ചായത്തിലും മാലിന്യപ്രശ്നം ഉണ്ടെന്നായിരുന്നു ട്രോൾ കോട്ടയം ചിത്രം സഹിതം ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് പഞ്ചായത്ത് അധികൃതർ രംഗത്ത് എത്തിയത്. ഏതായാലും മാലിന്യം നീ്ക്കം ചെയ്യാൻ തയ്യാറായ പഞ്ചായത്ത് അധികൃതരെയും ട്രോൾ കോട്ടയം ഫെയ്സ്ബുക്ക് പേജ് അഭിനന്ദിക്കുന്നുണ്ട്.