മുണ്ടക്കയം ഏന്തയാർ കൂട്ടിക്കൽ മേഖലകളിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന; പൊന്തക്കാട്ടിൽ ഒളിപ്പിച്ച എട്ട് ലിറ്റർ വ്യാജ ചാരായവും കോടയും പിടിച്ചെടുത്തു

കാഞ്ഞിരപ്പള്ളി: ഓണത്തിന്റെ ഭാഗമായി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വാറ്റും കോടയും വാ്റ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. കാഞ്ഞിരപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വാറ്റും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചത്. മുണ്ടക്കയം ഏന്തയാർ, കൂട്ടിക്കൽ മലയോര മേഖലയിൽ ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. റെയ്ഡിൽ കൂട്ടിക്കൽ വില്ലേജിൽ ചാത്തൻ പ്ലാപ്പള്ളി ഭാഗത്ത് കുന്നുമ്പാറ പാത്തിക്കത്തോടിന്റെ അരികിൽ പൊന്തക്കാട്ടിൽ ഒളിപ്പിച്ച് വച്ച നിലയിൽ 8 ലിറ്റർ ചാരായം, ചാരായം വാറ്റാനായി പാകപ്പെടുത്തിയ 70 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തു.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ മനോജ്, മുഹമ്മദ് അഷ്‌റഫ്, സിവിൽ എക്‌സൈസ് ഓഫീസർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles