ആപ്പിനും അഴിമതിക്കുരുക്ക് : ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സിബിഐ നോട്ടീസ്

ന്യൂഡല്‍ഹി: മദ്യനയം പുനഃക്രമീകരിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെ 13 പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച്‌ സി.ബി.ഐ.സിസോദിയയുടെ വസതിയില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി-എ.എ.പി പോര് മുറുകുന്നതിനിടെയാണ് സി.ബി.ഐയുടെ നടപടി. സിസോദിയക്ക് വിദേശയാത്രക്കും വിലക്കേര്‍പ്പെടുത്തി. ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Advertisements

ഡല്‍ഹിയിലെ പുതിയ മദ്യനയം നടപ്പാക്കിയതില്‍ ക്രമക്കേടുകള്‍ നടത്തിയെന്നും സ്വകാര്യമേഖലക്ക് ഔട്ട് ലറ്റുകള്‍ അനുവദിച്ചതില്‍ അഴിമതി നടന്നെന്നും ആരോപിച്ചാണ് സിസോദിയക്കെതിരെ സി.ബി.ഐ കേസെടുത്തത്. സിസോദിയയെ ഒന്നാം പ്രതിയാക്കി 15 പേര്‍ക്കെതിരെയാണ്​ കേസ്​​.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിസോദിയയുടെ കൂട്ടാളികളെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനം വിളിച്ച്‌ സിസോദിയ, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളിയിരുന്നു. അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭയില്‍ അംഗമായതുകൊണ്ടാണ് മോദി സര്‍ക്കാര്‍ തന്നെ ഉന്നം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Hot Topics

Related Articles