രാത്രി യാത്രക്കാരുടെ തല കളയാനൊരു വഴി ! കോട്ടയം ബേക്കർ ജംഗ്ഷനിലെ രാത്രി യാത്ര അപകടത്തിലേയ്ക്ക് ; ഞായറാഴ്ച രാത്രി വണ്ടിയോടിച്ചെത്തിയ ഡ്രൈവറുടേത് ഞെട്ടിക്കുന്ന അനുഭവം

കോട്ടയം : നഗര മധ്യത്തിൽ ബേക്കർ ജംഗ്ഷനിലെ രാത്രി യാത്ര ഏറെ അപകടം പിടിച്ചത് ! രാത്രി യാത്രക്കാർ തല പോകാതെ വീട്ടിലെത്തിയാൽ ഭാഗ്യം എന്ന് മാത്രമേ പറയാനാകൂ. ഇരുട്ടും ഡിവൈഡറുകളും പരസ്യ ബോർഡുകളും ചേർന്ന് യാത്രക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തുകയാണ് ബേക്കറി ജംഗ്ഷനിൽ. ദിശയറിയാതെ എത്തുന്ന വലിയ വാഹനങ്ങൾ ഏതോ നിമിഷമാകും യാത്രക്കാരുടെ ജീവനെടുക്കുക എന്നതും മാത്രമാണ് ഇപ്പോൾ ഭീതി പടർത്തുന്നത്. ഒരപകടം ഉണ്ടാകും വരെ അശ്രദ്ധമായി കാത്തിരിക്കണോ എന്ന ചോദ്യമാണ് ഉയരുന്നത്.

Advertisements

ഞായറാഴ്ച രാത്രി കോട്ടയം ബേക്കർ ജംഗ്ഷനിൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു കാർ ഡ്രൈവറാണ് ബേക്കറി ജംഗ്ഷൻ എത്രത്തോളം അപകടം നിറഞ്ഞ സ്ഥലമാണെന്ന് വ്യക്തമാക്കിയത്. എം.സി ഡിൽ നാഗമ്പടം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾക്ക് ഈ റോഡ് വൻ ഭീതിയാണ് സമ്മാനിക്കുന്നത്. നാഗമ്പടം ഭാഗത്ത് നിന്ന് സി.എം.എസ് കോളേജ് റോഡിലേയ്ക്ക് തിരിയുന്ന വാഹനങ്ങൾക്കാണ് അപകട ഭീതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം.സി റോഡിൽ നാഗമ്പടം ഭാഗത്ത് നിന്ന് കയറ്റം കയറി എത്തുന്ന വാഹനങ്ങൾ ബേക്കർ ജംഗ്ഷനിൽ നിന്നും വലത്തേയ്ക്ക് തിരിഞ്ഞാണ് സി.എം.എസ് കോളേജ് റോഡിലേയ്ക്ക് പ്രവേശിക്കുന്നത്. ഈ വാഹനത്തിൽ ഇരിക്കുന്നവർക്ക് നഗര മധ്യത്തിൽ നഗരസഭ ഓഫീസ് ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ കാണാൻ സാധിക്കുകയില്ല. ഇവിടെ ട്രാഫിക് ഐലൻഡ് മുതൽ ആകാശപാത വരെയുള്ള ഭാഗത്ത് അരയടിയോളം ഉയരത്തിൽ ഡിവൈഡറുകളും പരസ്യബോർഡുകളും സ്ഥാപിച്ചിരിക്കുകയാണ്. രാത്രയിൽ പ്രദേശത്ത് വെളിച്ചമില്ലാത്തതിനാൽ നഗരസഭ ഓഫീസ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ കാണാനാവാതെ പോകും.

ഞായറാഴ്ച രാത്രി സമാന രീതിയിൽ എത്തിയ കാറിനു നേരെ മറ്റൊരു കാർ പാഞ്ഞ് എത്തിയിരുന്നു. ശീമാട്ടി റൗണ്ടാന ഭാഗത്തുനിന്നും എത്തിയ കാർ , കയറ്റം കയറിയെത്തിയ കാറിൻറെ ബോണറ്റിന് സമീപം എത്തിയാണു നിന്നത്. ഭാഗ്യം കൊണ്ടുമാത്രമാണ് വൻ അപകടം ഒഴിവായത്. ബേക്കറി ജംഗ്ഷനിലെ ഇരുട്ടും നെഞ്ചപ്പം പൊക്കത്തിൽ നിൽക്കുന്ന ഡിവൈഡറുകൾ ആണ് അപകടഭീതി ഉയർത്തുന്നതെന്നാണ് പരാതി.

Hot Topics

Related Articles