ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ 13 കാരന് നടുവിന്റെ വളവു നിവര്‍ത്തുന്ന ശസ്ത്രക്രീയ വിജയം.പാലക്കാട് പട്ടാമ്പി ഉമ്പിടിയില്‍ കല്ലട പള്ളിയാലില്‍ പ്രസന്നകുമാറിന്റെ മകന്‍ പ്രണവ് (13) നാണ് സ്‌കോളിയോസിസ് ശസ്ത്രക്രീയ നടത്തിയത്. മള്‍ട്ടിപ്പിള്‍ ന്യൂറോഫൈബ്ര മറ്റോസിസ് എന്ന രോഗമാണ് നടുവിന് വളവുണ്ടാക്കുന്നത്. കൗമാരക്കാരില്‍ കണ്ടുവരുന്ന ഈ രോഗത്തിന് അഡോളസന്റ് ഇഡിയോ പത്തിക്ക് സ്‌കോളിയോസിസ് എന്നു പറയും.
എന്നാല്‍ മള്‍ട്ടിപ്പിള്‍ ന്യൂറോഫൈബ്ര മറ്റോസിസ് മൂലമുള്ള വളവിന് ഗുരുതരവും സങ്കീര്‍ണ്ണവുമായ ശസ്ത്രക്രീയ ആവശ്യമാണ്. പ്രണവിന് നെഞ്ചിലും ഒരു വലിയ വിടവുണ്ടായിരുന്നു.ഇതിന് ഒരു മാസം മുന്‍പ് ഹൃദ്രോഗ ശസ്ത്രക്രീയാവിഭാഗം (കാര്‍ഡിയോ തൊറാസിക്) മേധാവി ഡോ റ്റി കെ ജയകുമാറിനെ കാണുവാന്‍ ഈ വിഭാഗത്തില്‍ ചികിത്സ തേടിയെത്തി. അപ്പോഴാണ് ശരീരത്തിന്റെ പുറത്ത് രണ്ടു വശങ്ങളിലായി വളവ് (കൂന്) ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ ജയകുമാര്‍ അസ്ഥിരോഗ വിഭാഗം മേധാവി ഡോ.റ്റിജി തോമസ് ജേക്കബിനെ വിവരം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന് ഡോ റ്റിജി പ്രൊഫ.ഡോ.സജേഷ് മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ദ പരി
ശോധനകള്‍ നടത്തി. പിന്നീട് കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രീയക്ക് വിധേയമാക്കുകയായിരുന്നു. സുഷ്മാ
നാനാഡിക്ക് തകരാര്‍ സംഭവിക്കുന്നുണ്ടോയെന്ന് അറിയുവാന്‍ ശസ്ത്രക്രീയയുടെ മുഴുവന്‍ സമയവും സുഷുമ്‌നാ നാഡിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ന്യൂറോ മോണിറ്ററിംഗ് സംവിധാനം ഒരുക്കിയിരുന്നു. ഒരു കോടി രൂപാ വിലമതിക്കുന്ന ഈ മിഷ്യന്‍ 25000 രൂപാ കൊടുത്ത് വാടകയ്ക്ക് എടുത്താണ് സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രീയ നടത്തിയത്.
ഈ തുക ഇന്ന് (തിങ്കളാഴ്ച) ആശുപത്രി സൂപ്രണ്ട് സ്വകാര്യ കമ്പനിക്ക് നല്‍കും . വളരെ അത്യപൂര്‍വ്വമായ ഈ ശസ്ത്രക്രിയക്ക് ഡോ: ഷാജി മോന്‍, ഡോ രാഹുല്‍, ഡോ അഖില്‍ , ഡോഗോവിന്ദ് എന്നിവരെക്കൂടാതെ അനസ്തീഷ്യ മേധാവി പ്രൊഫ.ഡോ. ഷീലാവര്‍ഗ്ഗീസ് , ഡോക്ടര്‍മാരായ റെജിമോള്‍, ബിന്‍സി, സോന എന്നിവര്‍ സഹായികളായി.നഴ്‌സുമാരായ ബ്രദര്‍ ഷൈജു, രാഖി എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.പ്രൊഫ.ഡോ.ജബ്ബാര്‍ എന്‍ഡോ ക്രനോളജിക്കല്‍ പരിശോധനടത്തി രോഗിയെ ശസ്ത്രക്രീയയ്ക്കു സജ്ജമാക്കി.
സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷം രൂപ ചിലവു വരുന്ന ശസ്ത്രക്രിയയ്ക്ക് മെഡിക്കല്‍ കോളേജില്‍ രണ്ടു ലക്ഷം രൂപാ ചെലവ് വരുന്നതിനാല്‍ ആശുപത്രി അധികൃതര്‍ താലോലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായാണ് ശസ്ത്രക്രീയ നടത്തിയത്. പെയിന്റ് തൊഴിലാളിയായ പ്രസന്നന്‍ കുടുംബ സമേതം വാടകയ്ക്കാണ് കഴിയുന്നത്. മുന്നു മാസത്തിനു ശേഷം ഹൃദയ ശസ്ത്രക്രീയക്ക് കൂടി വിധേയമാകേണ്ടിവരും ഈ പതിമൂന്നുകാരന്‍ പ്രണവിന്