എം.സി റോഡിൽ കോട്ടയം ഏറ്റുമാനൂരിൽ വൻ ഗതാഗതക്കുരുക്ക്; വാഹനങ്ങളുടെ നിര ക്രമാതീതമായി നീളുന്നു; നിയന്ത്രിക്കാൻ ആളില്ലാതെ വലഞ്ഞ് എം.സി റോഡും ഏറ്റുമാനൂരും: വീഡിയോ കാണാം

കോട്ടയം: എം.സി റോഡിൽ കോട്ടയം ഏറ്റുമാനൂരിൽ വൻ ഗതാഗതക്കുരുക്ക്. നഗരത്തെ മുഴുവൻ കുരുക്കിയാണ് വാഹനങ്ങളുടെ നീണ്ട നിര പുറത്തേയ്ക്ക് നീങ്ങുന്നത്. ഏറ്റുമാനൂരിൽ എം.സി റോഡിലാണ് വൻ ഗതാഗതക്കുരുക്കുണ്ടായിരിക്കുന്നത്. എം.സി റോഡിൽ ഒരിക്കലും പരിഹരിക്കാനാവാത്ത ഗതാഗതക്കുരുക്കാണ് ഇപ്പോൾ ഇവിടെ ഉണ്ടായിരിക്കുന്നത്. ഏറ്റുമാനൂർ നഗരമധ്യത്തിൽ തന്നെയാണ് ഇപ്പോൾ കുരുക്കുണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് നഗരം ആകെ വലഞ്ഞു. ശനിയാഴ്ച ഈ റോഡിലൂടെ എത്തിയ ആബുലൻസും കുരുക്കിൽ കുടുങ്ങി. ഉച്ച മുതൽ ആരംഭിച്ച ഗതാഗതക്കുരുക്കാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഈ കുരുക്കഴിക്കാൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിനും തയ്യാറായിട്ടുണ്ട്.

Advertisements

ഗതാഗതക്കുരുക്ക് അതിരൂക്ഷമായതിനെ തുടർന്ന് ഏറ്റുമാനൂർ ക്ഷേത്ര പരിസരത്തെ നാട്ടുകാർ റോഡിലിറങ്ങി നിന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. വൻ കുരുക്കുണ്ടായിട്ടും ഇവിടെ കുരുക്കഴിക്കുന്നതിനുള്ള ഇടപെടൽ പൊലീസിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ രീതിയിൽ ഉണ്ടാകുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles