തിരുവല്ല തുകലശ്ശേരി എൻ എസ് എസ് കരയോഗത്തിന്റെ കുടുംബസംഗമവും ഓണാഘോഷവും

തിരുവല്ല : തുകലശ്ശേരി എൻ എസ് എസ് കരയോഗത്തിന്റെ ഈ വർഷത്തെ കുടുംബ സംഗമവും ഓണാഘോഷവും
നടന്നു. പ്രസിഡന്റ്‌ ആർ ചന്ദ്രലാലിന്റെ അദ്ധ്യക്ഷതയിൽ എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ആർ മോഹൻകുമാർ ഓണാഘോഷം ഉത്ഘാടനം ചെയ്തു. എൻ എസ് എസ് താലൂക്ക് യൂണിയൻ ഡയറക്ടർ ബോർഡ് അംഗം രാജേഷ് കുമാർ ശംഖ്രമത്, കരയോഗം സെക്രട്ടറി കെ വി ഉണ്ണിക്കൃഷ്ണൻ നായർ, തുകലശ്ശേരി എൻ എസ് എസ് വനിതാ സമാജം പ്രസിഡന്റ്‌ പി പി സരോജിനി അമ്മ ടീച്ചർ, കരയോഗം വൈസ് പ്രസിഡന്റ്‌ സുരേഷ് ഓടയ്ക്കൽ, താലൂക് യൂണിയൻ അംഗം കെ പി രഘുകുമാർ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, ട്രഷറർ ഹരി മുളംതാനത്തു, കമ്മിറ്റി അംഗം ഹരികുമാർ കളിയ്ക്കൽ, ചന്ദ്രിക കുമാരി, സ്വശ്രയ സംഘം പ്രസിഡന്റ്റുമാരായ ജ്യോതി ലക്ഷ്മി, ബിന്ദു ഹരികുമാർ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles