കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ഓണാഘോഷം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു; ലയൺസ് ഡിസ്ട്രിക്ട് 318 ബി ഓണസദ്യ വിതരണം ചെയ്തു

കോട്ടയം: കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നിർധനരായ 100 അ്ംഗങ്ങൾക്ക് ഓണക്കിറ്റും, ഓണക്കോടിയും വിതരണം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് 318 ബിയുടെ സഹകരണത്തോടെ അംഗങ്ങൾക്ക് ഓണസദ്യയും വിതരണം ചെയ്തു. പരിപാടിയിൽ 100 കാഴ്ച പരിമിതരായ അംഗങ്ങളും, അവരുടെ സഹായികളും ലയൺസ് ഡിസ്ട്രിക്ട് ബി അംഗങ്ങളും 250 ഓളം ആളുകളും പങ്കെടുത്തു.

Advertisements

ഡിസ്ട്രിക്ട് ഗവർണർ പ്രഫ.സണ്ണി സഖറിയ ഓണക്കിറ്റ് വിതരണം ചെയ്തു സംസാരിച്ചു. ഓണക്കോടി വിതരണം ലയൺസ് എം.പി രമേശ് കുമാർ നിർവഹിച്ചു. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ കെ.എഫ്.ബി ഓണാഘോഷ കമ്മിറ്റി ചെയർമാൻ സജി മർക്കോസും, ലേഖ മധുവും നിർവഹിച്ചു. കെ.പി രാമകൃഷ്ണപണിക്കർ, ലയൺസ് ജില്ലാ ക്യാബിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ്, ജില്ലാ ഫിനാൻസ് ഓഫിസർ അഡ്വ.രമണൻ, കോട്ടയം ബ്ലൈൻഡ് അസോസിയേഷൻ ട്രഷറർ അഡ്വ.ജയ്‌മോൻ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ സജി മർക്കോസ്, ബ്ലൈൻഡ് അസോസിയേഷൻ ജില്ലാ സെക്രട്ടറി യൂസഫ് സി.എ എന്നിവർ സ്വാഗതവും നന്ദിയും ആശംസിച്ചു.

Hot Topics

Related Articles