കാറിൽ പിന്നിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ : സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ കർശന പിഴയും നടപടിയും ; നിയന്ത്രണം ഏർപ്പെടുത്തുന്നത് സൈറസ് മിസ്ത്രിയുടെ മരണത്തിന് പിന്നാലെ

ന്യൂഡല്‍ഹി: കാറില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. നിയമം കര്‍ശനമായി നടപ്പാക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഇടാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisements

കാറുകളില്‍ കൂടുതല്‍ എയര്‍ബാഗുകള്‍ ഘടിപ്പിക്കണമെന്നും 2024 ഓടെ വാഹനം അപകടമരണങ്ങള്‍ പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരി പറഞ്ഞു. സൈറസ് മിസ്ത്രിയുടെ മരണം ഒരു പാഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ റോഡപകടങ്ങളില്‍ മരിക്കുന്നത് 18 നും 34 വയസിനും ഇടയിലുളളവരാണ്. കഴിഞ്ഞ 8 വര്‍ഷമായി തനിക്ക് വിജയിക്കാനാവാതെ പോയത് റോഡപകടങ്ങള്‍ കുറയ്ക്കാനാവാത്തതിലാണെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles