കോട്ടയം തോട്ടയ്ക്കാട് പൊങ്ങന്താനത്ത് അയൽവാസിയെ വീട് കയറി ആക്രമിച്ചു; പൊങ്ങന്താനം സ്വദേശി വാകത്താനം പൊലീസിന്റെ പിടിയിലായി

കറുകച്ചാൽ: അയൽവാസിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പൊങ്ങന്താനം മറ്റത്തിൽ കരോട്ട് വീട്ടിൽ എബ്രഹാം മകൻ ജസ്റ്റിൻ (50) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അയൽവാസിയായ ബാബുവിനെയാണ് ആക്രമിച്ചത്. ഇയാളും ബാബുവും തമ്മിൽ മുൻപ് പലവട്ടം പ്രശ്‌നങ്ങൾ ഉണ്ടായതിന്റെ പേരിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു .ഇതിനെ തുടർന്നാണ് പ്രതി ബാബുവിനെ ആക്രമിച്ചത്. ഇവരുടെ മറ്റൊരു അയൽവാസിയായ ബേബിച്ചന്റെ വീട്ടുമുറ്റത്ത് വച്ചായിരുന്നു സംഭവം.

Advertisements

ഇവിടെവെച്ച് ജസ്റ്റിൻ ബാബുവിനെ കാണുകയും ഒരു സ്റ്റീൽ പൈപ്പുമായി ഓടിവന്ന് ആക്രമിക്കുകയുമായിരുന്നു. ബാബുവിന്റെ പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വാകത്താനം എസ്.ഐ പ്രസാദ്, ഗോപകുമാർ, എ.എസ്.ഐ സുനിൽ, സി.പി.ഓ മാരായ ജോഷി, ഫ്രാൻസിസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles