അടൂരിൽ ഡിടിപിസി യുടെ ഓണാഘോഷം: സെപ്തംബർ 9 മുതൽ; ഉദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

അടൂർ : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന
ഓണാഘോഷം 2022 സെപ്റ്റംബർ 9 വൈകിട്ട് അഞ്ച് മണിക്ക് അടൂർ ഗാന്ധി സ്മൃതി മൈതാനിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്യും. സെപ്റ്റംബർ 9 മുതൽ 12 വരെ വിപുലമായ പരിപാടികൾ നടക്കും.
ഉദ്ഘാടന സമ്മേളനത്തിൽ അടൂർ നഗരസഭ ചെയർമാൻ ഡി സജി അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസിധരൻപിള്ള, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റോണി പാണൻതുണ്ടിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അജി പി വർഗ്ഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബീനാ ബാബു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിന്ധു തുളസീധരക്കുറുപ്പ് , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം അലാവുദ്ദിൻ തുടങ്ങിയവർ പങ്കെടുക്കും.
ഭാരത് ഭവൻ സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികൾ വൈകിട്ട് ആറരയ്ക്ക് നടക്കും. ഇതിൽ അഞ്ച്‌ സംസ്ഥാനങ്ങളിലെ കലാസംഘങ്ങൾ പങ്കെടുക്കും.

Advertisements

ശനിയാഴ്ച്ച ഫോക് ലോർ അക്കാദമിയുടെ കലാപരിപാടികൾ വൈകുന്നേരം അഞ്ച് മണിക്ക് അഡ്വ. കെ യു ജനീഷ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരളാ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണിക്കൃഷ്ണൻ, പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ്, തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ്, ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ്‌ലിൻ തുടങ്ങിയവർ പങ്കെടുക്കും. അടൂർ അംബുജം അവതരിപ്പിക്കുന്ന തിരിഉഴിച്ചിൽ കളംപാട്ട്, വിപിൻ പുലവാൻ അവതരിപ്പിക്കുന്ന തോൽപാവക്കൂത്തും വൈകുന്നേരം ആറിന് നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച രാവിലെ 11ന് ഫോക് ലോർ അക്കാദമിയുടെ കലാപരിപാടികളും വൈകിട്ട് ആറിന് മാരായമുട്ടം ജോണിയുടെ കഥാപ്രസംഗവും രാഹുൽ കൊച്ചാപ്പിയുടെ നാടൻപാട്ടും നടക്കും. സെപ്റ്റംബർ 12 ന് വൈകുന്നേരം മൂന്നിന് അടൂർ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ഗാന്ധി സ്മൃതി മൈതാനിയിലേക്ക്
ഓണം സമാപന ഘോഷയാത്ര നടക്കും.
സമാപന സമ്മേളനം വൈകുന്നേരം അഞ്ചിന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. കലാസന്ധ്യ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി, എംഎൽഎ മാരായ അഡ്വ മാത്യു ടി തോമസ്, അഡ്വ കെ യു ജനീഷ് കുമാർ, അഡ്വ പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, സിനിമാ താരങ്ങളായ മധുപാൽ, ജയൻ ചേർത്തല, മോഹൻ അയിരൂർ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം 6.30 ന് കുട്ടനാട് കണ്ണകി ഗ്രൂപ്പിന്റെ പുന്നപ്ര മനോജും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് നാടൻപാട്ട് മെഗാ ഷോ നടക്കും.

Hot Topics

Related Articles