തിരുവോണ തലേന്ന് കോട്ടയം കുടിച്ചത് 4.88 കോടിയുടെ മദ്യം: ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചങ്ങനാശേരിയിൽ : ഉത്രാട ദിനത്തിലെ കോട്ടയത്തെ മദ്യ കണക്ക് ഇങ്ങനെ

കോട്ടയം : തിരുവോണ തലേന്ന് കോട്ടയം ജില്ലയിൽ വിറ്റഴിച്ചത് 4.88 കോടിയുടെ മദ്യം. കോവിഡിന്റെ ഇടവേളയ്ക്കു ശേഷം എത്തിയ ഓണം മദ്യപാനികളും ആഘോഷമാക്കി മാറ്റി. മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം മദ്യ വില്പനയാണ് ജില്ലയിൽ വർദ്ധിച്ചിരിക്കുന്നത്. ജില്ലയിൽ വിറ്റഴിച്ചതിലധികവും പ്രീമിയം ബ്രാൻഡിൽ പെട്ട മദ്യങ്ങൾ ആയിരുന്നു എന്ന് ബിവറേജസ് കോർപ്പറേഷൻ അധികൃതരുടെ കണക്കുകൾ വ്യക്തമാക്കുന്നു.

Advertisements

കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചങ്ങനാശ്ശേരി ബിവറേജസ് ഔട്ട്ലെറ്റിൽ ആയിരുന്നു. 79 ലക്ഷം രൂപയുടെ മദ്യമാണ് കോട്ടയം ചങ്ങനാശ്ശേരി ബീവറേജസ് ഔട്ട് ഉത്രാടത്തിന് വില്പന ഉണ്ടായത്. മുൻ വർഷങ്ങളിലും കോട്ടയം ജില്ലയിൽ ഏറ്റവും അധികം മദ്യം വിറ്റഴിച്ചതും ചങ്ങനാശ്ശേരി ബീവറേജസ് ഔട്ട്ലെറ്റിലാണ്. രണ്ടാം സ്ഥാനത്ത് കോട്ടയം നാഗമ്പടം ബീവറേജസ് ഔട്ട്ലെറ്റ് ആണ്. ഇവിടെ 50 ലക്ഷം രൂപയുടെ കച്ചവടമാണ് ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയിലെ 13 ബിവറേജ് ഔട്ട്ലെറ്റുകളിൽ നിന്നാണ് 4.88 കോടിയുടെ മദ്യ വില്പന ഉണ്ടായിരിക്കുന്നത്. കൺസ്യൂമർഫെഡ് ബിവറേജസ് ഔട്ട്ലെറ്റുകളിലെ മദ്യ വില്പനയും ബാറുകളിലെ വില്പനയും കൂടി പരിശോധിക്കുമ്പോൾ തുക ഇനിയും വർദ്ധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നഷ്ടമായ ഓണക്കാലത്തെ കച്ചവടം വർദ്ധിത വീര്യത്തോടുകൂടി ബിവറേജ് കോർപ്പറേഷൻ തിരിച്ചുപിടിച്ചിരിക്കുകയാണ്. ഓണത്തിന് മുൻപ് തന്നെ മദ്യത്തിന് 10% ത്തോളം വില വർധിപ്പിച്ചിരുന്നു. ഇതിൽ പ്രതീക്ഷിച്ച ലാഭത്തേക്കാൾ അധികമായ കച്ചവടമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.

മദ്യത്തിന്റെ ഇനം തിരിച്ചുള്ള കണക്കും കുടിച്ച അളവും അടുത്ത ദിവസങ്ങളിൽ തന്നെ പുറത്തു വിട്ടേക്കുമെന്നാണ് സൂചന. തിരുവോണ ദിവസം ബീവറേജസ് ഷോപ്പുകൾ അവധി ആയിരുന്നതിനാൽ ബാറുകളിലെ കച്ചവടം വർദ്ധിച്ചിട്ടുണ്ട്. ഈ കണക്കും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. നീ സാഹചര്യത്തിൽ മദ്യ വില്പന റെക്കോർഡിലേക്ക് കുതിക്കും എന്നാണ് ലഭിക്കുന്ന സൂചന.

Hot Topics

Related Articles