പാലാ: തെരുവുനായുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു തൊടുപുഴ സ്വദേശിയായ സാറാമ്മക്കാണ് നായയുടെ കടിയേറ്റത്. ഭരണങ്ങാനം തീർത്ഥാടന ദേവാലയത്തിലെത്തി തിരിച്ചുവരവെ പാലാ കുരിശു പള്ളി ജംഗ്ഷനിൽ വച്ചാണ് വീട്ടമ്മക്ക് നായയുടെ കടിയേറ്റത് ഉടൻതന്നെ പാല ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടി പാലാ നഗരത്തിൽ നായ ശല്യം ജനങ്ങൾക്ക് ഭീഷണിയാണ് പാലാ നഗരസഭയിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് ഭക്ഷണം നൽകി പാർപ്പിക്കാൻ നായ സംരക്ഷണ കേന്ദ്രം ആരംഭിച്ചിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ ചെലുത്താതരുന്നതോടെ കേന്ദ്രം അടച്ചു പൂട്ടിയിരുന്നു.
വീട്ടമ്മയുടെ വലതു കാലിലാണ് നായ കടിച്ചത്. അപകടത്തിൽ പരിക്കേറ്റ സാറാമ്മയെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ കുരിശുപള്ളിക്കവലയിൽ വെച്ചാണ് സാറാമ്മയ്ക്ക് നായയുടെ കടിയേറ്റത്. ഭരണങ്ങാനം പള്ളിയിൽ ദർശനത്തിന് പോയ ശേഷം വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്‌ബോഴാണ് നായ കടിച്ചതെന്ന് സാറാമ്മ പറഞ്ഞു. റിട്ടയേഡ് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃശൂരിൽ ഇന്ന് രാവിലെ തെരുവു നായയുടെ ആക്രമിക്കാൻ വന്നതിന് പിന്നാലെ ബൈക്കിൽ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റിരുന്നു. തിപ്പലിശ്ശേരി മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനി (35)യുടെ തലയ്ക്കാണ് പരിക്കേറ്റത്.