ഉദ്യോഗസ്ഥ‍ര്‍ ഓഫീസിലിരുന്ന് റോഡ് പരിശോധനാ റിപ്പോര്‍ട്ട് നല്‍കുന്ന രീതി അവസാനിപ്പിക്കണം ; ഫീല്‍ഡിലേക്ക് ഇറങ്ങിവേണം പരിശോധന നടത്താന്‍ ; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ഉദ്യോഗസ്ഥ‍ര്‍ ഓഫീസിലിരുന്ന് റോഡ് പരിശോധനാ റിപ്പോര്‍ട്ട് നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്യാഗസ്ഥര്‍ ഫീല്‍ഡിലേക്ക് ഇറങ്ങിവേണം പരിശോധന നടത്താന്‍. പുതിയ റോഡ് പണിതതിന് ശേഷം കുടിവെള്ള പദ്ധതിക്കായി കുത്തിപ്പൊളിക്കുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍, ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.

Advertisements

കുണ്ടറ – കൊട്ടിയം റോഡ് നവീകരണവുമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്താനാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കൊല്ലത്തെത്തിയത്. ഫെബ്രുവരിയില്‍ ആരംഭിച്ച പദ്ധതിയുടെ മെല്ലെപ്പോക്കില്‍ മന്ത്രി ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ചു. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതികള്‍ ഒച്ചിഴയുന്ന വേഗത്തില്‍ ആകരുതെന്നും മന്ത്രി നിര്‍ദേശം നല്‍കികുടിവെള്ള പദ്ധതികള്‍ക്കായി പുതിയ റോഡ് പൊളിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ ജലവ വിഭവ കുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ച തുടരുമെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles