പാക്കിൽ പവർഹൗസ് ഭാഗത്ത് എട്ടാം ക്ലാസുകാരൻ ബസിൽ നിന്നും തെറിച്ച് വീണ സംഭവം; ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു; ബസ് കസ്റ്റഡിയിൽ എടുത്തു

കോട്ടയം: പാക്കിൽ പവർഹൗസ് ഭാഗത്ത് ഡോർ തുറന്നിട്ട സ്വകാര്യ ബസിൽ നിന്നും റോഡിൽ തെറിച്ചു വീണ് എട്ടാം ക്ലാസുകാരന് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. കൈനടി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ചിപ്പി എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ കൈനടി പുല്ലാത്തുശേരി മനീഷിനെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജു അറസ്റ്റ് ചെയ്ത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ഇയാൾക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്.

Advertisements

ശനിയാഴ്ച ഉച്ചയോടെ കുട്ടിയുടെയും പിതാവിന്റെയും മൊഴിയെടുത്ത പൊലീസ് സംഘം, രണ്ടു മണിയോടെ ബസ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്നു കോട്ടയം ആർ.ടി.ഒ അറിയിച്ചു. കുട്ടി സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീഴുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സഹിതം വാർത്ത ജാഗ്രതാ ന്യൂസ് ലൈവാണ് പുറത്തു വിട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്നരയോടെയാണ് കോട്ടയം – കൈനടി റൂട്ടിൽ സർവീസ് നടത്തുന്ന ചിപ്പി ബസിൽ നിന്നും കുട്ടി റോഡിലേയ്ക്ക് തെറിച്ച് വീണത്. പാക്കിൽ പവർ ഹൗസ് റോഡിൽ പുതുപ്പറമ്പിൽ ഷിനോയുടെ മകൻ പള്ളം ബുക്കാനാ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിരാം പി.എസിനാണ് പരിക്കേറ്റത്. സംഭവത്തിൽ ഗുരുതരമായ വീഴ്ചയാണ് ബസ് ജീവനക്കാർക്ക് സംഭവിച്ചത് എന്ന ആരോപണമാണ് കുട്ടിയുടെ കുടുംബം ഉയർത്തുന്നത്.

സംഭവം അറിഞ്ഞ് ശനിയാഴ്ച പന്ത്രണ്ട് മണിയോടെ തിരവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ എത്തിയ അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനെ ഫോണിൽ ബന്ധപ്പെട്ടു. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കുട്ടിയ്ക്കും കുടുംബത്തിനു വേണ്ട നിയമസഹായം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് പൊലീസ് സംഘം സ്ഥലത്ത് എത്തി കുട്ടിയുടെയും പിതാവിന്റെയും മൊഴിയെടുത്തത്. മൊഴിയെടുത്ത് സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ പൊലീസ് ബസും പിടിച്ചെടുത്തു. ഇതിനു ശേഷമാണ് ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.