കോട്ടയം: കാഞ്ഞിരപ്പള്ളിയുടെ ഓണാഘോഷത്തിന് അവസാനമില്ല. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അജ്മൽ ബിസ്മി ഗ്രൂപ്പിന്റെ ഒന്നാം പിറന്നാളിനെ ആഘോഷമാക്കി മാറ്റുകയാണ് കാഞ്ഞിരപ്പള്ളിക്കാർ. ഓണം കഴിഞ്ഞാലും അവസാനിക്കാത്ത ആഘോഷവുമായി കാഞ്ഞിരപ്പള്ളി നിറഞ്ഞു നിൽക്കുകയാണ് അജ്മൽ ബിസ്മി ഗ്രൂപ്പ്. തങ്ങളുടെ ഒന്നാം പിറന്നാളിന് കേക്ക് മുറിച്ച് ഓഫിസിൽ ആഘോഷം സംഘടിപ്പിച്ചതിനൊപ്പം ഈ ആഘോഷ പരിപാടികളിൽ നാടിനെ മുഴുവൻ പങ്കെടുപ്പിക്കുകയാണ് അജ്മൽ ബിസ്മി ഗ്രൂപ്പ്. ഒരു വർഷം പൂർത്തിയാക്കുന്ന കാഞ്ഞിരപ്പള്ളി ഷോറൂമിൽ പ്രത്യേക ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
2021 ഒക്ടോബർ ഒൻപതിന് കാഞ്ഞിരപ്പള്ളിയിൽ അജ്മൽ ബിസ്മിയുടെ ഷോറും തുറന്നത്. ഒരു വർഷം കൊണ്ടു തന്നെ അജ്മൽ ബിസ്മിയെ കാഞ്ഞിരപ്പള്ളിക്കാർ നെഞ്ചേറ്റിക്കഴിഞ്ഞു. ഓണക്കാലത്തിന്റെ ഓഫറുകൾ അവസാനിച്ചിട്ടില്ലെന്നു പ്രഖ്യാപിച്ച അജ്മൽ ബിസ്മി, ഇപ്പോൾ ദീപാവലി, ആനിവേഴ്സറി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷോറൂമിൽ എത്തുന്ന എല്ലാവർക്കും ഓഫറുകൾ വാഗ്ദാനം ചെയ്യുകയാണ് അജ്മൽ ബിസ്മി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഘോഷവും ഓഫറുകളുമായി അജ്മൽ ബിസ്മി എത്തുമ്പോൾ ആഘോഷിക്കാതിരിക്കാൻ കാഞ്ഞിരപ്പള്ളിക്കാർക്ക് സാധിക്കില്ലല്ലോ. കാഞ്ഞിരപ്പള്ളിയും ആഘോഷ ആഹ്ളാദ തിമിർപ്പിലാണ് ഇക്കുറി. ഒന്നാം പിറന്നാളിന്റെ ഭാഗമായി വിവിധ പരിപാടികളും കാഞ്ഞിരപ്പള്ളിയിലെ അജ്മൽ ബിസ്മി ഗ്രൂപ്പ് സംഘടിപ്പിച്ചിരുന്നു.