പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ മൊഴിമാറ്റം ആഘോഷമാക്കുന്നവരോട്; എല്ലാം നിഷേധിച്ചാലും ഗ്രീഷ്മ കോടതിയില്‍ വിശുദ്ധയാവില്ല; കൊലക്കേസില്‍ പൊലീസ് പഴുതടയ്ക്കുന്നതിങ്ങനെ

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ മൊഴിമാറ്റം ആഘോഷമാക്കുന്നവരോട് പൊലീസിനു പറയാനുള്ളത് ഇതാണ്. പ്രതി എല്ലാം നിഷേധിച്ച് മൗനം പാലിച്ചാലും കോടതിയിൽ സംസാരിക്കുന്നത് തെളിവുകളാണ് പ്രതിയല്ല. ക്രിമിനൽക്കേസുകളിൽ പൊലീസിനോ മജിസ്‌ട്രേറ്റിന് മുന്നിലോ പ്രതി കൊടുക്കുന്ന മൊഴിയ്ക്കു യാതൊരു വിലയുമില്ലെന്നതാണ് കോടതികളിലെ നടപടി ക്രമം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പൊലീസിനു ഗ്രീഷ്മ നൽകിയ മൊഴി മാറ്റിയാൽ തന്നെ കോടതി നടപടികളെ ഇത് യാതൊരു തരത്തിലും ബാധിക്കില്ല.

Advertisements

പ്രതിയുടെ മൊഴിയും
പൊലീസ് പണിയും
ക്രിമിനൽക്കേസുകളിൽ വാദിയായി എത്തുന്നത് സ്റ്റേറ്റ് ആണ്. ഇരയ്ക്കു വേണ്ടി കോടതിയിൽ ഹാജരാകുന്നത് പ്രോസിക്യൂഷനാണ്. തെളിവുകൾ നിരത്തി സാക്ഷികളെ വിസ്തരിച്ചാണ് കോടതികൾ കേസുകൾ തെളിയിക്കുന്നത്. ഇവിടെ ഒരിടത്തു പോലും പ്രതിയുടെ മൊഴിയെ കോടതികൾ തെളിവായി സ്വീകരിക്കാറില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോടതി ക്രിമിനൽക്കേസുകളുടെ വിചാരണയുടെ തുടക്കത്തിൽ തന്നെ പ്രതിയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് – നിങ്ങൾ കുറ്റം ചെയ്തിട്ടുണ്ടോ.. – ഈ ചോദ്യത്തിന് 99 ശതമമാനം പ്രതികളും – ഇല്ല – എന്നു തന്നെയാണ് മൊഴി നൽകുന്നതും. കൊലപാതകം നടത്തിയ പ്രതികൾ പോലും കോടതിയിൽ എത്തുമ്പോൾ കുറ്റം നിഷേധിക്കാറാണ് പതിവ്. ഈ സാഹചര്യത്തിലാണ് പൊലീസിനു നൽകിയ 161 സ്റ്റേറ്റ് മെന്റും , മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയ 164 സ്റ്റേറ്റ്‌മെന്റും ഗ്രീഷ്മ നിഷേധിച്ചു എന്നത് ഒരു വിഭാഗം ആഘോഷമാക്കി മാറ്റുന്നത്.

തെളിവുണ്ടെങ്കിൽ
മൊഴിയുമുണ്ട്
കൊലക്കേസുകളിൽ അടക്കം പ്രതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നത് കേസിലെ സാഹചര്യത്തെളിവുകൾ ശേഖരിക്കുന്നതിനും, തൊണ്ടിമുതലുകൾ കണ്ടെത്തുന്നതിനും വേണ്ടി മാത്രമാണ്. ഇത്തരം സാഹചര്യത്തിൽ പ്രതികൾ നൽകുന്ന മൊഴികൾക്ക് കോടതി വിചാരണ ഘട്ടത്തിൽ കാര്യമായ പ്രാധാന്യം നൽകാറില്ല. ഇത്തരം മൊഴികൾ അന്വേഷണത്തിന് ഉപയോഗിക്കുക മാത്രമാണ് പൊലീസ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ മൊഴികൾ കേസിലേയ്ക്കുള്ള വഴികാട്ടികൾ മാത്രമാണ് പൊലീസിന്.

Hot Topics

Related Articles