തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു 

തിരുവല്ല : തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ഫാർമസി വിദ്യാർത്ഥിനി മരിച്ചു. രണ്ടാംവർഷ ബി – ഫാം വിദ്യാർത്ഥിനിയും കരുനാഗപ്പള്ളി സ്വദേശിയുമായ ഷബാനയാണ് ബുധനാഴ്ച മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഷബാനയെ ഹോസ്റ്റൽ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം തിരുവല്ല പോലീസ് നടത്തുന്ന ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisements

Hot Topics

Related Articles