കോട്ടയം: കോട്ടയം ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലുമായി 10,02,838 വോട്ടർമാർ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചു. 62.75 ശതമാനം പൂർത്തീകരിച്ച് സംസ്ഥാനത്ത് തന്നെ നാലാം സ്ഥാനത്താണ് കോട്ടയം.
ചങ്ങനാശേരി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടർ പട്ടികയുമായി ആധാർ നമ്പർ ബന്ധിപ്പിച്ചത്. 70.64 ശതമാനം പേർ. വൈക്കം – 70.06, പാലാ- 69.49, കടുത്തുരുത്തി – 65.07, ഏറ്റുമാനൂർ – 61.26, പൂഞ്ഞാർ – 59.29, കാഞ്ഞിരപ്പള്ളി – 58.33, പുതുപ്പള്ളി – 58.19, കോട്ടയം – 52.45 എന്നിങ്ങനെയാണ് മറ്റ് നിയോജക മണ്ഡലങ്ങളിലെ ശതമാനനിരക്ക്. ജില്ലയിൽ 5,95,380 പേരാണ് ഇനി ആധാർ നമ്പറുമായി വോട്ടർ പട്ടിക ബന്ധിപ്പിക്കാനുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇനിയും ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാനുള്ള എല്ലാ വോട്ടർമാരും വോട്ടർ ഹെൽപ് ലൈൻ ആപ്പ്, www.nvsp.in വെബ്സൈറ്റ് വഴി ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ അറിയിച്ചു.