ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 36-)0 വാര്‍ഷികത്തോടനുബന്ധിച്ച് തൈറോയ്ഡ് കാന്‍സറിനുള്ള അയഡിന്‍ തെറാപ്പി ചികിത്സയ്ക്ക് 50% വരെ നിരക്കിളവ്

കൊച്ചി : തൈറോയ്ഡ് കാന്‍സര്‍ രോഗികള്‍ക്ക് സമയബന്ധിതമായി ചികിത്സ ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി രംഗത്തെത്തിയത്. സംസ്ഥാനത്ത് തൈറോയ്ഡ് കാന്‍സര്‍ രോഗികള്‍ അയഡിന്‍ തെറാപ്പി ചികിത്സ ലഭിക്കാതെ വലയുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ അയഡിന്‍ തെറാപ്പി ചികിത്സയ്ക്ക് അമ്പത് ശതമാനം നിരക്കിളവില്‍ ചികിത്സ ഉറപ്പാക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Advertisements

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം ഹെഡ് ഡോ.ഷാഗോസിന്റെ നേതൃത്വത്തിലായിരിക്കും അയഡിന്‍ തെറാപ്പി നടത്തുന്നത്. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഈ ചികിത്സാരീതിയുടെ പ്രയോജനം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 8111998054, 8075422773 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Hot Topics

Related Articles