ഇരുമ്പനം പാടത്ത് മട കുത്തലിന് തുടക്കം

ആലപ്പുഴ : മട വീണ കൈനകരിയിലെ ഇരുമ്പനം പാടശേഖരത്തിൽ മട അടയ്ക്കുന്ന ജോലികൾക്ക് തുടക്കം കുറിച്ചു. 60 മീറ്റർ ദൈർഘ്യത്തിലാണ് പുറം ബണ്ട് സ്ഥാപിക്കുന്നത്. തെങ്ങിൻ കുറ്റികൾ കായലിൽ നാട്ടുന്ന ജോലികളാണ് പുരോഗമിക്കുന്നത്.

Advertisements

7  മുതൽ 12 മീറ്റർ വരെ നീളത്തിലാണ് തെങ്ങിൻ കുറ്റികൾ ലോങ്ങർ ഉപയോഗിച്ച് കായലിൽ നാട്ടുന്നത്.ഇതിനായി 560 തെങ്ങിൻ കുറ്റികളാണ് സ്ഥലത്ത് എത്തിച്ചിട്ടുള്ളത്. ബാക്കിയുള്ളവ പിന്നാലെ എത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കായലിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെടുന്നതിനാൽ ഉദ്ദേശിച്ച രീതിയിൽ പണികൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല .ഒഴുക്ക് കുറഞ്ഞാൽ പത്ത് ദിവസത്തിനകം പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ബണ്ട് നിർമ്മാണത്തിന് 40 ലക്ഷം രൂപ ചെലവു വരുമെന്നാണ് നിഗമനം

Hot Topics

Related Articles