തിരുവല്ല : കവിയൂർ നാഴിപ്പാറയിലെ പുലിയിരിയ്ക്കും പാറക്കുളത്തിൽ 52 കാരനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ നാഴിപ്പാറ കണ്ണംകുളത്ത് വീട്ടിൽ സുകുമാരനെയാണ് ഇന്ന് രാവിലെ എട്ടുമണിയോടെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇയാളെ കാണാതാവുകയായിരുന്നു. തിരുവല്ലയിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും പോലീസും എത്തി പുറത്തെടുത്ത മൃതദേഹം മേൽ നടപടികൾക്കു ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Advertisements