കണ്ണൂരില്‍ സംസ്ഥാന കേരളോത്സവത്തില്‍ പങ്കെടുക്കാനെത്തിയ 16കാരന് പോത്തിന്റെ അക്രമണത്തില്‍ നിന്നു രക്ഷപ്പെടുന്നതിനിടെ കമ്പികയറി ഗുരുതര പരിക്ക്. പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോംപാടം സ്വദേശി ഷാമിലിനാണ് അപകടമുണ്ടായത്.
ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് കുട്ടി അപകടനില തരണം ചെയ്തതെന്നാണ് വിവരം. കൈയിലെ രക്തധമനിക്കുള്ളിലാണ് കമ്പി കുത്തികയറിയത്. ചൊവ്വാഴ്ച രാത്രി പരിപാടി കഴിഞ്ഞതിന് ശേഷം കണ്ണൂരിലെ താമസസ്ഥലത്തേക്ക് പോകുകയായിരുന്ന ഷാമിലിന്റെ പുറകേ പോത്ത് ഓടി. രക്ഷപ്പെടാനായി ഷാമില്‍ അടുത്തുള്ള സ്ഥാപനത്തിന്റെ ഗേറ്റ് ചാടികടക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് ഗേറ്റിന്റെ കമ്പി കൈക്കുള്ളില്‍ കുത്തികയറുകയാണുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷാമിലിനെ പയ്യാമ്പലം ശ്രീചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റെയില്‍വേ സ്റ്റേഷന് പരിസരത്തു വെച്ചാണ് ഷാമിലിന്റെ പുറകേ പോത്ത് ഓടിയത്. ചൊവ്വാഴ്ച നടന്ന വട്ടപ്പാട്ട് മത്സരത്തിലാണ് ഷാമില്‍ പങ്കെടുത്തത്. മണ്ണാര്‍ക്കാട് ഹംസ സര്ഫിന്നീസ ദമ്പതികളുടെ മകനാണ്. തോട്ടര ഗവണ്മെന്റ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.