കോഴിക്കോട് അമിത വേ​ഗത്തിലെത്തിയ ബസ് ഇടിച്ചു; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് : വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പാലാഴി പാൽക്കമ്പനിക്ക് സമീപം പത്മാലയത്തിൽ ജ്യോഗേഷിന്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്. അമിതവേ​ഗതയിൽ എത്തിയ ബസ് സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്.

Advertisements

കോഴിക്കോട് നഗരത്തിൽ മാവൂർ റോഡ് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപമാണ് അപകടമുണ്ടായത്. അമിത വേഗതയിയിലെത്തിയ സ്വകാര്യ ബസ് രശ്മി ഓടിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടൻതന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മക്കൾ: നിവേദ്യ (11), നീരവ് (5).

Hot Topics

Related Articles