എടത്വ: പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകാനായി റോഡ് കുറുകെ കടക്കുന്നതിനിടെ കാര്‍ ഇടിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. പച്ച കൂട്ടക്കര അഞ്ചില്‍ വര്‍ഗ്ഗീസ് തോമസിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫാണ് (74) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മരിയാപുരം പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകാനായി റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരുവല്ല ഭാഗത്തു നിന്ന് അമ്പലപ്പുഴയ്ക്ക് പോകുകയായിരുന്ന ക്രീറ്റ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞമ്മ ദൂരേക്ക് തെറിച്ച് വീണു. വീഴ്ചയില്‍ ശ്വാസകോശത്തിനും നടുവിനും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
പച്ച സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഡിസംബർ 22 ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപ്പള്ളിയില്‍. പരേത ചമ്പക്കുളം വിളഞ്ഞൂത്ര കുടുംബാംഗമാണ്. മക്കള്‍: ലൈസാമ്മ, പരേതനായ അജി.