പനച്ചിക്കാട് സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി : അറസ്റ്റ് ചെയ്തത് ചിങ്ങവനം സ്വദേശിയെ ആക്രമിച്ച കേസിൽ 

കോട്ടയം ; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത്  പണയില്‍ വീട്ടിൽ മധു മകന്‍  ജിഷ്ണു എം.ജെ  (27) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.  കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ഈസ്റ്റ്,   ചങ്ങനാശ്ശേരി,  മുണ്ടക്കയം , ചിങ്ങവനം  എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, മോഷണം, അടിപിടി, മയക്കുമരുന്ന് വില്പന, സംഘം ചേർന്ന് ആക്രമിക്കുക,  പിടിച്ചുപറിക്കുക, തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 

Advertisements

ചിങ്ങവനത്ത് യുവാവിനെ അക്രമിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി  കഴിഞ്ഞു വരവേയാണ് ഇയാളെ കാപ്പാ നിയമപ്രകാരം  വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത് . ജനങ്ങളുടെ  സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Hot Topics

Related Articles