കോട്ടയം നഗരം മധ്യത്തിൽ മധ്യവയസ്കന്റെ പണവും മൊബൈൽഫോണും തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം : കോട്ടയത്ത് മധ്യവയസ്കനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇട്ടിമാണി പാലത്തിനു സമീപം പുതുപ്പറമ്പിൽ വീട്ടിൽ ചന്ദ്രശേഖരൻ നായർ മകൻ അഖിലേഷ് കുമാർ (32), പെരുമ്പായിക്കാട്  പുല്ലരിക്കുന്ന് നിർമ്മിതി കോളനി ഭാഗത്ത് മഞ്ജുഭവൻ വീട്ടിൽ ശിവൻ മകൻ കൃഷ്ണകുമാർ എസ് ( 30) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisements

ഇവർ ഇന്നലെ ഉച്ചയോടു കൂടി  കോട്ടയം ശീമാട്ടി റൗണ്ടാന ഭാഗത്ത് വച്ച്  മധ്യവയസ്കനെ തടഞ്ഞുനിർത്തി ഉപദ്രവിക്കുകയും,പോക്കറ്റിൽ കിടന്ന പണവും, മൊബൈൽഫോണും കവർന്നെടുക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ.ആര്‍, എസ്.ഐ സജികുമാർ ഐ, സി.പി.ഓ ബിജു എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.