എസ്.ബി.ഐ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി 

കോട്ടയം : എം.പി.എസ്.എഫ് മോഡൽ അശാസ്ത്രീയ – അപ്രായോഗിക -വിപണന പദ്ധതി പിൻവലിക്കുക, ശാഖകളിലെ ജീവനക്കാരുടെ ക്ഷാമം ക്ലാർക്ക്, പ്യൂൺ പുതിയ സ്ഥിരം നിയമനങ്ങളിലൂടെ പരിഹരിക്കുക, അന്തസ്സോടെ പ്രവർത്തിക്കുവാനുള്ള തൊഴിൽ- ജീവിത സാഹചര്യം ഉറപ്പാക്കുക , തടസ്സരഹിത കസ്റ്റമർ സേവനങ്ങൾ ലഭ്യമാക്കുക,  മൂല്യാധിഷ്ഠിതവും തൊഴിലാളി സൗഹൃദപരവുമായ എച്ച് ആർ നയങ്ങൾ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ടി.എസ്.ബി.ഇ എ (എ ഐ ബി ഇ എ ), എസ് ബി ഐ കോട്ടയം എ. ഒയ്ക്ക് മുന്നിൽ  പ്രതിഷേധ പ്രകടനം നടത്തി.

Advertisements

സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറിയും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ  അഡ്വ. വി.ബി ബിനു പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ഇ.എഫ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.സി ജോസഫ്  മുഖ്യപ്രഭാഷണം നടത്തി. ടി.എസ്.ബി.ഇ.എ വൈസ് പ്രസിഡന്റ്‌ എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  യോഗത്തിൽ ടി.എസ്.ബി.ഇ.എ അസിസ്റ്റന്റ് സെക്രട്ടറി ജോർജി ഫിലിപ്പ്‌, എ.കെ.ബി.ഇ.എഫ് ജില്ല സെക്രട്ടറി  ഹരി ശങ്കർ എസ്, ഡബ്യു സി സി ജില്ലാ ചെയർമാൻ  പി.എസ് രവീന്ദ്രനാഥൻ , ടി.എസ്.ബി.ഇ.എ ഓർഗനൈസിംഗ് സെക്രട്ടറി  സന്തോഷ് സെബാസ്റ്റ്യൻ, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. സമരത്തിന്  ആസ്പദമായ കാര്യങ്ങൾ അടങ്ങിയ ലഘുലേഖ എ.സി ജോസഫ്   പ്രകാശനം ചെയ്തു.

Hot Topics

Related Articles