ന്യൂഡൽഹി : 2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ അവകാശവാദം ഉന്നയിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. 2023 സെപ്തംബറില്‍ മുംബൈയില്‍ നടക്കുന്ന ഐഒസി സെഷനില്‍ ഇന്റര്‍നാഷണല്‍ ഒളിമ്ബിക് കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മുന്നില്‍ ഇത് സംബന്ധിച്ച രൂപരേഖ അവതരിപ്പിക്കുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്ര മന്ത്രി പറഞ്ഞു.
ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യന്‍ ഒളിമ്ബിക്‌സ് അസോസിയേഷന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കും. ഇന്ത്യക്ക് ഒളിമ്ബിക്‌സ് നടത്താനുള്ള അനുമതി ലഭിച്ചാല്‍ ഗുജറാത്തിലെ അഹമ്മദാബാദ് ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങളുള്ള ‘ആതിഥേയ നഗരം’ ആയിരിക്കുമെന്നും താക്കൂര്‍ പറഞ്ഞു. മുബൈ 1982 ഏഷ്യന്‍ ഗെയിംസിനും 2010 കോമണ്‍വെല്‍ത്ത് ഗെയിംസിനും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. അതുകൊണ്ട് അടുത്ത ലക്ഷ്യം സമ്മര്‍ ഒളിമ്പിക്സാണെന്നും താക്കൂര്‍ വ്യക്തമാക്കി.