വാട്ടർ അതോറിറ്റിയിൽ സർക്കാർ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു :  ഫിലിപ്പ്‌ ജോസഫ് 

കോട്ടയം : വാട്ടർ അതോറിറ്റിയിൽ ഡിസംബർ മാസത്തെ ശമ്പളവും, പെൻഷനും നൽകാൻ പണം ഇല്ല എന്ന് മാനേജുമെൻ്റ് അംഗീകൃത ട്രേഡ് യൂണിയനുകളെ അറിയിച്ചിരിക്കുകയാണ്.ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ജലഭവനിലും, ജില്ലാ കേന്ദ്രങ്ങളിലും കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി) നടത്തിയ പ്രതിഷേധ ധർണ്ണ കോട്ടയത്ത് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്  ഉത്ഘാടനം ചെയ്തു സംസാരിച്ചു. 

Advertisements

ഉത്പാദന ചിലവിനേക്കാൾ ഒരു കിലോലിറ്ററിന് 11 രൂപയോളം നഷ്ട്ടത്തിൽ കുടിവെള്ളം വിതരണം  ചെയ്യുന്നതു കൊണ്ടും, അഞ്ചു ലക്ഷത്തോളം ബി പി എൽ കണക്ഷനുകൾക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നതു കൊണ്ടും സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഒരിക്കലും ലാഭത്തിൽ പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. ബഡജറ്റ് വിഹിതമായ പദ്ധതിയേതര ഫണ്ട് കൊണ്ടു മാത്രമാണ് മുന്നോട്ടു പോകുന്നത് .2022 – 23 സാമ്പത്തിക വർഷത്തിൽ 353 കോടി രൂപ വിഹിതമായി അനുവദിച്ചതിൽ 138 കോടി രൂപ മാത്രമാണ്  നൽകിയിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമ്പത്തിവർഷം അവസാനിക്കാൻ മൂന്നു മാസം മാത്രം  നിൽക്കെ നൽകാനുള്ള 215 കോടി രൂപ സർക്കാർ അനുവദി ക്കാത്തതാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിച്ചിരിക്കു ന്നത് .പ്രതിഷേധ സമരത്തിൽ ജനറൽ സെക്രട്ടറി പി ബിജു, ബി രാഗേഷ്, വി വിനോദ് , കെ ആർ ദാസ്,കെ കെ സാബു ശൈലേന്ദ്രകുമാർ,തുടങ്ങിയവർ സംസാരിച്ചു .

Hot Topics

Related Articles