കോട്ടയത്ത് ബിവറേജസ് ഔട്ട്‌ലെറ്റിൽനിന്ന് മദ്യം മോഷ്ടിച്ചു; ജീവനക്കാരന് സസ്‌പെൻഷൻ

കോട്ടയം: കോട്ടയത്ത് ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് മദ്യം മോഷ്ടിക്കാൻ ശ്രമിച്ച ജീവനക്കാരന് സസ്പെൻഷൻ. കൊല്ലം സ്വദേശി നെപ്പോളിയൻ ഫെർണാണ്ടസിനെതിരേയാണ് നടപടി.

Advertisements

180 മില്ലിയുടെ മദ്യക്കുപ്പിയാണ് നെപ്പോളിയന്റെ പക്കൽനിന്നു പിടികൂടിയത്. മുണ്ടിനുള്ളിൽ ഒളിപ്പിച്ച കടത്താനായിരുന്നു ശ്രമം. ഇയാളിൽനിന്ന് മദ്യം പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ഇതിനു പിന്നാലെ നെപ്പോളിയനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്യം വാങ്ങാൻ പുറത്തു ക്യൂ നിന്ന ആളാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ഇത് വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയായിരുന്നു നടപടി.

Hot Topics

Related Articles