തിരുവനന്തപൂരം: കോവിഡ് വ്യാപനം സംബന്ധിച്ചു ചൈന നല്കുന്ന സ്ഥിതിവിവരക്കണക്കുകൾ സുതാര്യമല്ലെന്ന ലോകാരോഗ്യ സംഘടനയുടെ ആരോപണത്തിൽ പ്രതികരണവുമായി ചൈന. കോവിഡ് സംബന്ധിച്ച വിവരങ്ങളും കണക്കുകളും എല്ലായ്പ്പോഴും ചൈന ഉത്തരവാദിത്തത്തോടെ പങ്കുവെച്ചിട്ടുണ്ടെന്ന് വാഷിംഗ്ടൺ ഡിസിയിലെ ബെയ്ജിംഗ് എംബസി വ്യക്തമാക്കി.
ലോകാരോഗ്യസംഘടനയ്ക്കൊപ്പം നിരവധി രാജ്യങ്ങളും ചൈനയ്ക്കെതിരെ ആരോപണം ഉയർത്തിയ സാഹചര്യത്തിലാണ് പ്രതികരണം. രോഗവ്യാപനവും മരണനിരക്കും സംബന്ധിച്ച കണക്കുകളുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുമായി ചൈനീസ് ശാസ്ത്രജ്ഞർ ചർച്ചകൾ നടത്തുകയാണെന്ന് ബെയ്ജിംഗ് എംബസിയുടെ വക്താവായ ലിയു പെങ്ക്യു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെയും മരണപ്പെട്ടവരുടെയും കണക്കുകൾ പര്യാപ്തമല്ലെന്നാണ് ലോകാരോഗ്യ സംഘടനയിലെ ഹെൽത്ത് എമർജൻസി പ്രോഗ്രാം ഡയറക്ടർ മൈക്ക് റയാൻ ആരോപിച്ചത്. ശരിയായ വിവരങ്ങൾ സുതാര്യമായി പുറത്തുവിടാൻ ചൈന തയാറാകണമെന്നു ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് ഗെബ്രെയേസൂസും ആവശ്യപ്പെട്ടിരുന്നു.