ബത്തേരി ടൗണിൽ കാട്ടാന

ബത്തേരി ടൗണിൽ കാട്ടാനയുടെ വിളയാട്ടം. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ്
കാട്ടാന ടൗണിൽ ഇറങ്ങി ഭീതി പരത്തിയത്. കാൽനട യാത്രക്കാരനെ കാട്ടാന ആക്രമിച്ചു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ ടൗണിൽ നിന്നും തുരത്തി വനത്തിലേക്ക് കയറ്റിയത്. തമിഴ്നാട് വനപാലകർ കോളർ ഐഡി ഘടിപ്പിച്ച കാട്ടാനയാണ് ബത്തേരി ടൗണിൽ ഇറങ്ങിയത്.

Advertisements

കഴിഞ്ഞ ദിവസം രാത്രിയാണ് സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാൻ ഇറങ്ങിയത്. ആദ്യം രാത്രി എട്ട് മണിയോടെ കട്ടയാട് ഭാഗത്താണ് കാട്ടാനയെ പ്രദേശവാസികൾ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനപാലകർ എത്തി വനത്തിലേക്ക് കാട്ടാനയെ തുരത്തി. എന്നാൽ പുലർച്ചെ ഒരുമണിയോടെ വീണ്ടും കാട്ടാന ബത്തേരി
ടൗണിലെത്തുകയായിരുന്നു. ദേശീയ പാത മറികടന്ന് നഗരസഭക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വാഹന പാർക്കിംഗ് ഏരിയയിൽ നിലയുറപ്പിച്ചു. ഈ സമയം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാൽനടയാത്രക്കാരനെ കാട്ടാന തുമ്പികൈ കൊണ്ട് തട്ടിയെറിഞ്ഞു. ഇയാൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തുടർന്ന് വനപാലകർ എത്തി രാവിലെ 8.30 യോടെയാണ് വനത്തിലേക്ക് ആനയെ തുരത്തിയത്. തമിഴ്നാട്ടിൽ രണ്ട് പേരെ കൊല്ലുകയും 60 ഓളം വീടുകൾ തകർക്കുകയും ചെയ്ത പി എം 2 എന്ന ആനയാണിതെന്നാണ് ലഭിക്കുന്ന വിവരം.

Hot Topics

Related Articles