നാടിന്റെ നന്മക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ദീർഘാകാലം പ്രവർത്തിച്ചു വിരമിച്ച പത്ര പ്രവർത്തകർക്ക് പെൻഷൻ തികച്ചും അർഹമായത്; പുതുവർഷ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യത് ഗവ. ചീഫ് വിപ്പ്

കോട്ടയം :പത്രപ്രവർത്തക പെൻഷൻ ലഭിക്കുന്നതിലെ കാലതാമസം, ബജറ്റിൽ പ്രഖ്യാപിച്ച വർധന പോലും വെട്ടിക്കുറച്ച നടപടി, ഓണം ഫെസ്റ്റി വൽ അലവൻസ് നൽ കാത്തത് തുടങ്ങിയ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ
നേരിൽ കണ്ട് അറിയിക്കുമെന്നും നിയമസഭയിൽ ഉന്നയിക്കുമെന്നും ഗവ: ചിഫ് വിപ്പ് ഡോ. എൻ ജയരാജ്‌ പറഞ്ഞു.

Advertisements

സീനിയർ ജേർണലിറ്റ്സ് ഫോറം കേരള കോട്ടയം ഘടകത്തിന്റെ നേതൃത്വത്തിൽ പ്രസ്സ് ക്ലബ്‌ ഹാളിൽ നടന്ന പുതുവർഷ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാടിന്റെ നന്മക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ദീർഘാകാലം പ്രവർത്തിച്ചു വിരമിച്ച പത്രപ്രവർത്തകർക്ക് നൽകുന്ന പെൻഷനും മറ്റും തികച്ചും അർഹമായതുതന്നെയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിർന്ന പത്രപ്രവർത്തകർക്കു ള്ള പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിൽ തടസം നേരിടുന്നതിൽ എം ഏൽ എ മാരായ മോൻസ് ജോസഫ്, മാണി സി കാപ്പൻ, സി കെ ആശ എന്നിവർ ആശങ്ക രേഖപ്പെടുത്തി. ഇക്കാര്യത്തിൽ ജില്ലയിലെ എം ഏൽ എ മാരെ ഒരുമിച്ചു ചേർത്ത് മുഖ്യമന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിക്കുമെന്നും നിയമസഭയിലും ബജറ്റ്‌ ചർച്ചയിലും കാര്യങ്ങൾ ഉന്നയിക്കുമെന്നും സൗഹൃദ സംഗമത്തിന് ആശംസകൾ നേരവെ അവർ പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ തേക്കിൻകാട് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. നടുവട്ടം സത്യശീലൻ മുഖ്യപ്രഭാഷണം നടത്തി. മലയാള മനോരമ മുൻ എഡിറ്ററിയൽ ഡയറക്ടർ തോമസ് ജേക്കബ്, സെബാസ് സ്റ്റൻകുളത്തിങ്കൽ എംഎൽഎ, ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ, ചലച്ചിത്ര സംവിധായകരായ ജയരാജ്‌, ജോഷി മാത്യു ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹക്കിം നട്ടാശേരി, സെക്രട്ടറി പഴയിടം മുരളി , ജില്ലാ സെക്രട്ടറി സേതു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.