ആരോഗ്യ വകുപ്പിന്റെ പുതിയ വിജ്ഞാപനത്തിലാണ് മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും നിര്‍ബന്ധമാക്കിയിരിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശീയ തലത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ പുതുക്കി സംസ്ഥാനം പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. ഇതനുസരിച്ച് വീണ്ടും മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കുന്നു. പൊതു സ്ഥലങ്ങള്‍ ആളുകള്‍ കൂടുന്നിടം മറ്റു ചടങ്ങുകള്‍ എന്നിവയിലും വാഹനങ്ങളിലടക്കം ഗതാഗത സമയത്തും മാസ്ക് നിര്‍ബന്ധമാണെന്നാണ് ആരോഗ്യ വകുപ്പ് വിജ്ഞാപനത്തിലൂടെ അറിയിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കുകയാണ്. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശവും മുന്നോട്ട് വയ്ക്കുന്നു. പുതുക്കിയ വിജ്ഞാപനമായാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് കേസുകള്‍ പരിശോധിക്കുമ്പോള്‍ കേരളം ഭയപ്പെടേണ്ട അവസ്ഥയില്ല. എന്നാല്‍ ജാഗ്രത പാലിക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിരിക്കുന്നത്.