എം.സി റോഡിൽ വീണ്ടും അപകടം : നിയന്ത്രണം നഷ്ടമായ മിനി ലോറി കാറിലിടിച്ച് മറിഞ്ഞു : മൂന്ന് പേർക്ക് പരിക്ക്

കോട്ടയം : എം.സി റോഡിൽ ചിങ്ങവനത്ത് വീണ്ടും വാഹനാപകടം. നിയന്ത്രണം നഷ്ടമായ മിനി വാൻ കാറിലിടിച്ച് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെ ചിങ്ങവനം ജംഗ്ഷനിലായിരുന്നു അപകടം.

Advertisements

കോട്ടയം ഭാഗത്തുനിന്നും എത്തിയ കാറിൽ എതിർ ദിശയിൽ നിന്ന് എത്തിയ മിനിലോറി ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു . ഇടി യുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ മിനി ലോറി എം സി റോഡിൽ മറിയുകയും ചെയ്തു. അപകടത്തിൽ നിസ്സാര പരിക്കേറ്റ കാർ യാത്രക്കാരായ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.

Hot Topics

Related Articles