എം സി റോഡിൽ  കോട്ടയം നാട്ടകം വില്ലേജ് ഓഫീസിന് സമീപം ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു ; രണ്ടു പേർക്ക് പരിക്ക് 

കോട്ടയം : എം സി റോഡിൽ  കോട്ടയം നാട്ടകം വില്ലേജ് ഓഫീസിന് സമീപം ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്ക്. പേരൂർ സ്വദേശി നന്ദു, മറിയപ്പള്ളി സ്വദേശി അമ്പാടി എന്നിവർക്കാണ് പരിക്കേറ്റത്. 

Advertisements

ഇടറോഡിൽ നിന്നും എം സി റോഡിലേക്ക് വന്ന ബൈക്കിൽ തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. വൈകിട്ട് 4മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles