കോട്ടയം പള്ളത്തെ സ്വകാര്യ ഷാപ്പ് ഫാമിലി റെസ്റ്ററന്റിൽ ജീവനക്കാരനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

കോട്ടയം : പള്ളത്തെ സ്വകാര്യ ഷാപ്പിനുള്ളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷാപ്പ് ജീവനക്കാരനായ ഇത്തിത്താനം പുതുപ്പറമ്പിൽ  സദാനന്ദനെ (58)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഷാപ്പ് ആൻഡ് ഫാമിലി റസ്റ്റോറന്റിൽ ആണ് തിങ്കളാഴ്ച രാവിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

Advertisements

ഇത്തിത്താനത്തെ വീട്ടിൽ നിന്നും രാവിലെയാണ് സദാനന്ദൻ ഷാപ്പിൽ എത്തിയത്. തുടർന്ന് , പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിലേയ്ക്ക് പോകാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെ ഷാപ്പിന്റെ പിന്നിലേയ്ക്ക് പോയ സദാനന്ദനെ കാണാതെ വന്ന മറ്റ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കിച്ചണിന് പിന്നിലെ ഷെഡിലെ കമ്പിയിൽ തുങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ജീവനക്കാർ വിവരം ചിങ്ങവനം പോലീസിൽ അറിയിക്കുകയായിരുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. 

Hot Topics

Related Articles