പമ്പ : കാക്കിക്കുള്ളില്‍ കലാഹൃദയമുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സന്നിധാനത്തെ പൊലീസ് സേന.
ശബരിമലയിലെ ടെലികമ്മ്യൂണിക്കേഷന്‍ ടെക്നോളജി വിഭാഗം പൊലീസ് സേനാംഗങ്ങളാണ് വലിയ നടപ്പന്തലിലെ ശ്രീശാസ്ത ഓഡിറ്റോറിയത്തില്‍ നവംബര്‍ 21 ന് കരോക്കെ ഭക്തിഗാനമേള അവതരിപ്പിച്ചത്. യേശുദാസ് പാടി അവിസ്മരണീയമാക്കിയ ‘കാനനവാസ കലിയുഗവരദാ’, ‘സ്വാമി സംഗീതം ആലപിക്കും’ തുടങ്ങിയ ഗാനങ്ങള്‍ സന്നിധാനത്ത് മുഴങ്ങിയപ്പോള്‍ അയ്യപ്പന്മാര് കാതോര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ രചിച്ച ‘കുടജാദ്രിയില്‍ കുടികൊള്ളും’ എന്നു തുടങ്ങുന്ന ഗാനവും വേദിയില്‍ ആലപിച്ചു. പൊലീസ് സേനാംഗങ്ങളായ ആര് രാജന്, എം രാജീവ്, ശ്രീലാല്‍ എസ് നായര്‍, എ ജി അഭിലാഷ്, ശിശിര്‍ ഘോഷ് എന്നിവരാണ് ഗാനാര്‍ച്ചന നടത്തിയത്. സന്നിധാനം പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ എം എല്‍ സുനില്‍ സന്നിഹിതനായിരുന്നു.
*ചിത്രം –* ശബരിമലയിലെ ടെലികമ്മ്യൂണിക്കേഷന്‍ ടെക്നോളജി വിഭാഗം പൊലീസ് സേനാംഗങ്ങള്‍ ശ്രീശാസ്ത ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച ഭക്തിഗാനമേള.


