ഉല്ലാസയാത്ര ദുരന്തമായി: ഗുണ്ടൽപ്പേട്ട് അപകടത്തിൽ പരുക്കേറ്റ ഒന്നരവയസുകാരനും മരിച്ചു;ആകെ മരണം മൂന്നായി

സുൽത്താൻ ബത്തേരി:കർണാടക ഗുണ്ടൽപ്പേട്ടിനടുത്ത് ബേഗൂർ രാഗപ്പുരയിൽ മലയാളികൾ സഞ്ചരിച്ച കാർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചികിത്സയിൽ കഴിയുന്ന ഷാഫിയുടെ മകൻ ഹൈസം ഹനാൻ (ഒന്നര വയസ്) ആണ് ഇന്ന് മരിച്ചത്. ശനിയാഴ്ച‌ രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. കാർ യാത്രികരായ വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിൽ അബ്ദുൽ ബഷീർ (53), സഹോദരീപുത്രൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഫീറ (28) എന്നിവർ അപകട ദിവസം മരിച്ചിരുന്നു.ബഷീറിന്റെ സഹോദരീപുത്രൻ മുഹമ്മദ് ഷാഫി (32), ബഷീറിൻ്റെ ഭാര്യ നസീമ (45) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. തായ്ലാൻഡ് സന്ദർശനം കഴിഞ്ഞു ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.

Advertisements

Hot Topics

Related Articles