തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം മടങ്ങിയ യുവാക്കൾ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് പുതുപ്പള്ളി സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്; ഒപ്പമുണ്ടായിരുന്ന രണ്ടു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം മടങ്ങിയ യുവാക്കളുടെ സംഘം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്. പുതുപ്പള്ളി സ്വദേശിയായ യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. പുതുപ്പള്ളി കോഴിമലയിൽ റോണി തോമസ് (19)നെയാണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളെ സാരമായി പരിക്കേറ്റ നിലയിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കോട്ടയം തിരുനക്കര ഭാഗത്തായിരുന്നു അപകടം. തിരുനക്കര ക്ഷേത്ര ഉത്സവത്തിലെ ഗാനമേളയ്ക്കു ശേഷം മടങ്ങുകയായിരുന്നു യുവാക്കൾ സഞ്ചരിച്ച ബൈക്ക്. തിരുനക്കര ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായി മറിഞ്ഞ ബൈക്ക് ഓടിച്ചിരുന്ന റോണി തലയടിച്ചാണ് റോഡിൽ വീണത്. അപകടത്തിൽ ഗുരതരമായി പരിക്കേറ്റ റോണിയെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്കും തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Hot Topics

Related Articles