നടൻ റിയാസ് ഖാന് യു.എ.ഇ ഗോൾഡൻ വിസ

ദുബായ്: പ്രശസ്‌ത നടൻ റിയാസ് ഖാന് യു.എ.ഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

Advertisements

വർഷങ്ങൾക്ക് മുൻപ് നടൻ റിയാസ് ഖാൻ അഭിനയിച്ച സിബി മലയിൽ ചിത്രം ജലോത്സവത്തിലെ ദുബായ് ജോസ് അടുത്തിടെ വീണ്ടും നവമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ‘ചീങ്കണി ജോസ്’ ദുബായ് ജോസായി വന്ന് ‘അടിച്ചു കേറി വാ’ വീണ്ടും മമ്മൂട്ടിയുടെ ടർബോ ജോസ് ഹിറ്റായതോടെ നവമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ. ഇ ഗോൾഡൻ വിസ ലഭിച്ചത്  ദുബായിലെ ഗോൾഡൻ വിസ മാന്‍ എന്ന് വിശേഷിപ്പിക്കുന്ന ഇഖ്ബാൽ മാർക്കോണിയിൽ നിന്നായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘സുഖം സുഖകരം’ എന്ന ചിത്രത്തിലൂടെയാണ് റിയാസ് ഖാൻ സിനിമ രംഗത്ത് എത്തുന്നത്. പിന്നീട് മോഹൻലാൽ നായകനായ ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ പ്രതിനായക വേഷം അവതരിപ്പിച്ചു. ആമിർ ഖാൻ നായകനായ ഗജനി എന്ന ഹിന്ദി ചിത്രത്തിലും റിയാസ് ഖാൻ അഭിനയിക്കുകയുണ്ടായി. വില്ലൻ കഥാപാത്രങ്ങളാണ് പ്രധാനമായും ഇദ്ദേഹം കൈകാര്യം ചെയ്യാറുള്ളത്. മജോ സി മാത്യു സംവിധാനം ചെയുന്ന ‘ഷാഡോ മാൻ’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇദ്ദേഹം. ബദ്രി (2001), ബാബ (2002), രമണ (2002), ബാലേട്ടൻ (2003), വിന്നർ (2003), റൺവേ (2004), വേഷം (2004) പവർ ഓഫ് വിമനി (2005) ഗജിനി (2005), തിരുപ്പതി എന്നിവയാണ് റിയാസിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങൾ. 

Hot Topics

Related Articles