ബൈക്കിൽ ചെത്തിനടന്ന് മഞ്ജു വാര്യർ : “ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നതെന്ന്” നവ്യ ; മഞ്ജുവിന്റെ പുതിയ ചിത്രത്തിന് കമന്റുമായി നവ്യ നായർ

മലയാളികളുടെ മനസിൽ വർഷങ്ങൾക്കു മുൻപ് തന്നെ ഇടംപിടിച്ച നായികയാണ് മഞ്ജുവാര്യർ. വലിയ ഒരു ഇടവേളക്കു ശേഷം തിരികെ സിനിമയിലേക്ക് തിരിച്ച് എത്തിയപ്പോഴും തന്റേതായ സ്ഥാനം ആ രണ്ടാം വരവിലും നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു.

Advertisements

രണ്ടാം വരവിൽ ജീവിതത്തിലെ ഓരോ നിമിഷങ്ങളും നേട്ടങ്ങളും എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ബിഎംഡബ്ല്യുവിന്‍റെ 1250 ജിഎസ് എന്ന ബൈക്ക് മഞ്ജു സ്വന്തമാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം ബൈക്ക് റൈഡിന്റെ ഏതാനും ചിത്രങ്ങൾ താരം പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ വൈറലാണ്. ബ്ലാക്ക് ജാക്കറ്റും അണിഞ്ഞുള്ള ഫോട്ടോ പങ്കുവച്ച്  ‘You got this, girl!’ എന്നാണ് മഞ്ജു കുറിച്ചിരുന്നത്.

ഈ ചിത്രങ്ങൾക്ക് നടി നവ്യ നായർ നൽകിയ കമന്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. മഞ്ജു വാര്യർ ബൈക്കിൽ ഇരിക്കുന്ന ഫോട്ടോ പങ്കുവച്ച്, “സമ്മതിച്ചു ചേച്ചീ.. ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു,” എന്നാണ് നവ്യ കുറിച്ചത്. തങ്ങൾക്കൊരു പ്രചോദനമാണ് മഞ്ജുവെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

28 ലക്ഷം രൂപ വില വരുന്ന ഈ ബൈക്ക് രാജ്യത്ത് ആഡംബര ബൈക്കുകളിലെ അവസാന വാക്കുകളിലൊന്നാണ്. അടുത്തിടെ നടന്‍ അജിത്തിനൊപ്പം മഞ്ജു വാര്യര്‍ ലെഡാക്കില്‍ ബൈക്കില്‍ പോയിരുന്നു. തുനിവ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിന് വേണ്ടിയായിരുന്നു ഇത്. അന്ന് അജിത്ത് ഓടിച്ചിരുന്ന ബൈക്കിന്‍റെ  അതേ സിരീസില്‍ പെട്ട ബിഎംഡബ്ല്യു ബൈക്ക് മഞ്ജുവും സ്വന്തമാക്കുക ആയിരുന്നു.

Hot Topics

Related Articles