ബോഡി ഷെയിമിങ്ന്റെ എക്സ്ട്രീം ലെവൽ ആണ് പോയ്ക്കൊണ്ടിരിക്കുന്നത്, പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല: ഹണി റോസ്

മലയാളികളുടെ പ്രിയ നായികയാണ് ഹണി റോസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് ചുവടുവച്ച ഹണി സോഷ്യൽ മീഡിയയിൽ സജീവമാണ്. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. പലപ്പോഴും വസ്ത്ര ധാരണത്തിന്റെ പേരിലും അല്ലാതെയും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ ബോഡി ഷെയ്മിങ്ങിനും വിധേയയിട്ടുണ്ട് ഹണി റോസ്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ബോഡി ഷെയ്മിങ്ങിനെയും ട്രോളുകളെയും കുറിച്ച് ഹണി റോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ബോഡി ഷെയ്മിങ്ങിന്റെ ഭായനകമായ വെർഷനാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പരാതി കൊടുക്കുക എന്നല്ലാതെ വേറെ വഴിയില്ലെന്നും ഹണി റോസ് പറയുന്നു. എന്നാൽ എത്രയെന്നും പറഞ്ഞാണ് പരാതി കൊടുക്കുകയെന്നും ഹണി ചോദിക്കുന്നു. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകൾ സ്വയം ചിന്തിക്കേണ്ടതാണെന്നും ഹണി റോസ് പറയുന്നു. മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ

ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെർഷനാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വാർത്തകളൊന്നും ഞാൻ സെർച്ച് ചെയ്യാറില്ല. സ്വഭാ​വികമായിട്ടും അതെല്ലാം നമ്മുടെ മുന്നിൽ വരുമല്ലോ. തുടക്ക സമയത്തൊക്കെ എനിക്കിത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പിന്നെ ഇക്കാര്യത്തിൽ എന്ത് പ്രൂവ് ചെയ്യാനാണ് നമ്മൾ. ബോഡി ഷെയിമിങ്ന്റെ എക്സ്ട്രീം ലെവൽ ആണ് പോയ്ക്കൊണ്ടിരിക്കുന്നത്. പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല. എന്നാലും എത്രയെന്ന് വച്ചിട്ടാണ് പരാതി കൊടുക്കുക. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകൾ സ്വയം ചിന്തിക്കേണ്ടതാണ്. നമ്മൾ പോസിറ്റീവ് അന്തരീക്ഷത്തിൽ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇതൊക്കെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകൾ മാത്രം ചെയ്യുന്നതാണ്. അതല്ലാതെ എല്ലാവരും ഇങ്ങനെയല്ല. നമ്മുടെ ഫാമിലിയിൽ ഉള്ളവരോ സുഹൃത്തുക്കളോ ഇങ്ങനെ കമന്റ് ചെയ്യുന്നതായി ഞാൻ എവിടെയും കണ്ടിട്ടില്ല. കമന്റ് ഇടുന്ന ആളുകൾ ചിലപ്പോൾ ഫേക്ക് അക്കൗണ്ടുകളായിരിക്കാം. നമ്മൾ പുറത്തിറങ്ങുമ്പോൾ അവിടെയും ഇവിടെയും ഇരുന്ന് വൃത്തികെട്ട കമന്റുകൾ പറയുന്ന ഒരു ഗ്രൂപ്പ് ആളുകളായിരിക്കാം ഇങ്ങനെയൊക്കെ പറയുന്നത്. അതൊക്കെ അവസാനിക്കണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ എങ്ങനെ എന്നുള്ളത് എനിക്കും അറിയില്ല.

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമാ രംഗത്തേക്ക് എത്തുന്നത്. മോഹൻലാൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മോൺസ്റ്റർ ആണ് താരത്തിന്റേതായി അവസാനമായി ഇറങ്ങിയ മലയാള ചിത്രം. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം കൂടിയാണിത്.

Hot Topics

Related Articles