വോട്ട് ചെയ്ത ശേഷം ബാലറ്റ് ഫെയ്സ്ബുക്കിൽ പ്രദർശിപ്പിച്ചു; അടൂർ സ്വദേശിയ്ക്കെതിരെ കേസെടുക്കാൻ നിർദേശം 

പത്തനംതിട്ട: പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് ചെയ്തത് ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചയാള്‍ക്കെതിരെ കേസെടുക്കാൻ നിർദേശം. അടൂർ സ്വദേശി രാജീവ് തെങ്ങമത്തിനെതിരെയാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്. ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ആണ് പൊലിസിന് നിർദേശം നല്‍കിയത്. ഏപ്രില്‍ രണ്ടിന് രാത്രിയിലാണ് വോട്ട് ചെയ്ത പോസ്റ്റല്‍ ബാലറ്റിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചത്. വോട്ട് ചെയ്തത് പരസ്യമായി പ്രദർശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്.

Advertisements

Hot Topics

Related Articles