എയ്ഡ്സ് ദിനാചരണം: കോട്ടയം ജില്ലാതല ഉദ്ഘാടനം പാലായിൽ 

കോട്ടയം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ ഒന്നിന് പാലാ സെന്റ് തോമസ് ബി.എഡ് കോളജിൽ നടക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ ഡിവൈ.എസ്.പി. കെ. സദൻ ദിനാചരണം ഉദ്ഘാടനം ചെയ്യും. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി  എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. ‘പ്രതിസന്ധികളെ അതിജീവിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട്’ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം

Advertisements

ജില്ലാതല പരിപാടിയോടനുബന്ധിച്ച് രാവിലെ ഒൻപതിന് പാലാ നഗരസഭയിൽ നിന്നാരംഭിക്കുന്ന ബോധവൽക്കരണറാലി പാലാ ഡി.വൈ.എസ്.പി. കെ. സദൻ ഫ്ളാഗ് ഓഫ് ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി വൈകിട്ട് 6.15 ന് കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടക്കുന്ന സ്നേഹദീപം തെളിക്കൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ്, വിവിധ സുരക്ഷാ പദ്ധതികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രദർശനങ്ങൾ, വിദ്യാർഥികൾ അവതരിപ്പിക്കുന്ന സ്‌കിറ്റ്, ഫ്ളാഷ് മോബ്, ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവയും സംഘടിപ്പിക്കും.

Hot Topics

Related Articles