സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളിലേക്ക് വികസനം എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം; അക്കരപ്പാടംപാലം, പ്രദേശത്തെ തൊഴിലാളികളുടെ വികസനത്തിന്‌:പി. എ മുഹമ്മദ്‌ റിയാസ്

കോട്ടയം: സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളിലേക്ക് വികസനം എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വൈക്കം നാനാടത്തേയും അക്കരപ്പാടത്തേയും തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന അക്കരപ്പാടം പാലത്തിന്റെ നിർമ്മാണോദ്ഘാടനം അക്കരപ്പാടം ഗവൺമെന്റ് യു.പി സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

Advertisements

താഴേത്തട്ടിലെ വികസനം എന്ന കാഴ്ചപ്പാടോടെയാണ് കിഫ്ബിക്ക് സർക്കാർ രൂപം കൊടുത്തത്. കിഫ്ബിയിൽ നിന്നു 16.89 കോടി രൂപ ചെലവിട്ട് കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണു പാലം നിർമ്മിക്കുന്നത്. അക്കരപ്പാടം പ്രദേശത്തെ കൃഷി, കയർ, മത്സ്യബന്ധ മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ മെച്ചപ്പെടുത്താൻ പാലത്തിന്റെ നിർമ്മാണം ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. സി.കെ. ആശ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്‌കരൻ, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എസ് ഗോപിനാഥൻ, ബ്ലോക്ക് പഞ്ചായത്തംഗം ഒ.എം. ഉദയപ്പൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ ആനന്ദവല്ലി, ഉദയനാപുരം ഗ്രാമപഞ്ചായത്തംഗം ടി.പി രാജലക്ഷ്മി, കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം. ബിന്ദു, അക്കരപ്പാടം പാലം നിർമാണ കമ്മറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, കൺവീനർ എ.പി നന്ദകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. അരുണൻ, സാബു പി. മണലൊടി, അഡ്വ. കെ.പി ശിവജി, പി.ഡി. സരസൻ, എം.ജെ. വർഗീസ് എന്നിവർ പങ്കെടുത്തു.

മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴയാറിന്റെ പടിഞ്ഞാറ് ഭാഗമായ അക്കരപ്പാടത്തേയും കിഴക്ക് ഭാഗമായ നാനാടത്തേയും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് 150 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമ്മാണം. 30 മീറ്റർ നീളത്തിൽ അഞ്ചു സ്പാനോടു കൂടി നിർമ്മിക്കുന്ന പാലത്തിന്റെ ഇരുകരകളിലുമായി 45 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും വിഭാവനം ചെയ്യുന്നു. 18 മാസമാണ് നിർമ്മാണ കാലാവധി. നിലവിൽ അക്കരപ്പാടം നിവാസികൾ പുഴ കടക്കാൻ കടത്ത് വള്ളമാണ് ആശ്രയിക്കുന്നത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതിയാകും.

Hot Topics

Related Articles