എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കാൻ എൻസിപി : മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചു : പാർട്ടിയുടെ ആഭ്യന്തര കാര്യമെന്ന്  മുഖ്യമന്ത്രി

തിരുവനന്തപുരം: എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയെ അറിയിച്ച് എന്‍സിപി. പാര്‍ട്ടിയിലെ ചര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍ മന്ത്രിസ്ഥാനം എന്‍സിപിയുടെ ആഭ്യന്തര കാര്യമാണെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.അതേസമയം, തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന നീക്കത്തില്‍ കടുത്ത തീരുമാനത്തിലാണ് എ കെ ശശീന്ദ്രന്‍. മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാട്. ഇത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ്.

Advertisements

എ കെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് നിലവിലെ ധാരണ. തോമസ് കെ തോമസ് നാളെ ശരത് പവാറിനെ കാണാനായി മുംബൈയിലേക്ക് പോകും. പി സി ചാക്കോയും മുംബൈയില്‍ പോകുമെന്നാണ് സൂചന.നേരത്തെ എന്‍സിപിയുടെ മന്ത്രി സ്ഥാനം തീരുമാനിക്കുമ്പോള്‍ രണ്ടര വര്‍ഷം തോമസ് കെ തോമസിന് നല്‍കാം എന്ന ധാരണ ഉണ്ടായിരുന്നുവെന്നാണ് തോമസ് കെ തോമസ് പക്ഷം വാദിക്കുന്നത്. എന്നാല്‍ ആ ധാരണ ഇല്ല എന്ന മറുവാദത്തിലാണ് എകെ ശശീന്ദ്രന്‍ പക്ഷം. നിരന്തര സമ്മര്‍ദ്ദത്തിനൊടുവില്‍ തോമസ് കെ തോമസ് പിസി ചാക്കോയുടെ പിന്തുണയും നേടിയെടുത്തിരുന്നു.

Hot Topics

Related Articles